ആസിഫ് അലി സിനിമാ നിര്‍മ്മാണ രംഗത്തേക്ക്

ആസിഫ് അലി നിര്‍മാണ രംഗത്ത് ചുവടു വയ്ക്കുന്നു. കിളി പോയി എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആസിഫ് നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിലും ആസിഫ് തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ആസിഫിനൊപ്പം ഇന്ദ്രജിത്തും സമാന പ്രാധാനമുള്ള വേഷം അവതരിപ്പിക്കും.

ഇതു വരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ ആരൊക്കെയാണെന്ന് ഇതു വരെ പുറത്തുവിട്ടിട്ടില്ല. കിളി പോയി എന്ന ചിത്രത്തിന് സംഗീതം പകര്‍ന്ന രാഹുല്‍ രാജ് ആയിരിക്കും ഈ ചിത്രത്തിന്റേയും സംഗീത സംവിധായകന്‍.

Top