ആസാമില്‍ രണ്ടു ബോഡോലാന്റ് തീവ്രവാദികള്‍ പിടിയില്‍

കൊല്‍ക്കത്ത: ആസാം-ബംഗാള്‍ അതിര്‍ത്തിയില്‍ രണ്ടു തീവ്രവാദികള്‍ പിടിയിലായി. ഇവര്‍ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് (എന്‍ഡ്എഫ്ബി) അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു.

ഗംഗാപ്രസാദ് ബസുമത, സാജിദ് നര്‍ജിനാരി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇരുവരുടെ കൈയില്‍ നിന്നും ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

Top