ആഷസ്: ഇംഗ്ലണ്ടിന് മേല്‍ക്കൈ; ഫിന്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി

ബര്‍മിംഗ്ഹാം: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് മേല്‍ക്കൈ. 145 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഓസീസ്, രണ്ടാം ഇന്നിംഗ്‌സിലും തകര്‍ന്നു.

രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഓസീസ് 7 വിക്കറ്റിന് 168 റണ്‍സെന്ന നിലയില്‍ പതറുകയാണ്.

23 റണ്‍സിന്റെ ലീഡ് മാത്രമാണ് ഓസീസിന് ഇപ്പോള്‍ ഉള്ളത്. ഓസീസിനായി 77 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ മാത്രമെ പൊരുതിയുള്ളു.

സ്മിത്ത് എട്ടും ക്ലാര്‍ക്ക് മൂന്നും റണ്‍സെടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി സ്റ്റീവന്‍ ഫിന്‍ അഞ്ചു വിക്കറ്റ് വീഴ്ത്തി. നേരത്തെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 281 റണ്‍സിന് പുറത്തായിരുന്നു.

ഓസീസിനായി മൂന്ന് വിക്കറ്റെടുത്ത മിച്ചല്‍ ജോണ്‍സണ്‍ ടെസ്റ്റ് ക്രിക്കറ്റില്‍ മുന്നൂറ് വിക്കറ്റ് നേട്ടത്തിലെത്തി. ജോ റൂട്ട് 63 ഉം മൊയിന്‍ അലി 59 ഉം റണ്‍സെടുത്തു. പരമ്പരയില്‍ ഓരോ ടെസ്റ്റ് വീതം ജയിച്ച് ഇരുടീമുകളും തുല്യതപാലിക്കുകയാണ്.

Top