ആഷസ്: ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്

ഓവല്‍: അവസാന ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. ടോസ് നഷ്ടപ്പെട്ടു ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിന് 287 റണ്‍സെടുത്തിട്ടുണ്ട്.

85 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിന്റെ ബാറ്റിംഗാണ് കങ്കാരുക്കള്‍ക്കു തുണയായത്.

അവസാന ടെസ്റ്റ് കളിക്കുന്നവരില്‍ ക്രിസ് റോജേഴ്‌സ് 43 റണ്‍സെടുത്തപ്പോള്‍ മൈക്കിള്‍ ക്ലാര്‍ക്കിനു തിളങ്ങാനായില്ല. 15 റണ്‍സെടുത്ത ക്ലാര്‍ക്കിനെ ബെന്‍ സ്റ്റോക്ക്‌സ് വീഴ്ത്തി. 78 റണ്‍സുമായി സ്റ്റീവ് സ്മിത്ത് ക്രീസിലുണ്ട്.

Top