ആലിംഗന സമരം:വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

 

കൊച്ചി: ആലിംഗന സമരം നടത്തി പ്രതിഷേധിച്ച 10 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്ത നടപടി മഹാരാജാസ് കോളജ് അധികൃതര്‍ പിന്‍വലിച്ചു. നടപടിക്കെതിരേ കുട്ടികള്‍ കോടതിയെ സമീപിക്കാനിരിക്കേയാണ് പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവിറക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മറൈന്‍ ഡ്രൈവില്‍ നടന്ന ‘കിസ് ഓഫ് ലൌവ്’ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹാരാജാസ് കാമ്പസില്‍ 30 ഓളം വിദ്യാര്‍ഥികള്‍ ആലിംഗന സമരം നടത്തിയത്.

Top