ആറുവയസുകാരിയെ മാനഭംഗപ്പെടുത്തിയ കുറ്റത്തിന് ഒമ്പതുവയസുകാരന്‍ പിടിയില്‍

പിലിഭിത്: ആറുവയസുകാരിയെ മാനഭംഗപ്പെടുത്തിയ കുറ്റത്തിന് ഒമ്പതുവയസുകാരന്‍ ഉത്തര്‍പ്രദേശില്‍ പിടിയിലായി. പിലിഭിത്തിലെ മയ്തിയിലാണു സംഭവം. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനു ഇരയായതായി തെളിഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണു പെണ്‍കുട്ടി പീഡനത്തിനു ഇരയായത്. മിഠായി വാങ്ങാന്‍ കടയിലേക്കു പോയ പെണ്‍കുട്ടിയെ ഒമ്പതുവയസുകാരന്‍ ബലമായി പിടിച്ചുകൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തിയപ്പോഴാണു പീഡന വിവരം പുറത്തറിയുന്നതെന്നു സഹോദരന്‍ പറഞ്ഞു.

സംഭവശേഷം കുടുംബത്തോടൊപ്പം ഒളിവില്‍ പോയ ബാലനെ വെള്ളിയാഴ്ച പോലീസ് പിടികൂടുകയായിരുന്നു. മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കിയ പ്രതിയെ ബറേയ്‌ലിയിലെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

Top