ആറന്മുള വിമാനത്താവളം: അനുമതിയില്ലെന്ന് കേന്ദ്രമന്ത്രി; പദ്ധതി ഉടനെന്ന് കെജിഎസ് ഗ്രൂപ്പ്

കൊച്ചി/പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിക്ക് പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. ആറന്മുള വിമാനത്താവള പദ്ധതിക്ക് പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന നിലപാട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ കൊച്ചിയിലും ആവര്‍ത്തിച്ചു. കെ.ജി.എസ്. ഇനി അപേക്ഷ നല്‍കിയാലും പരിഗണിക്കില്ലെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രൊജക്ട് മോണിറ്ററിംഗ് ഗ്രൂപ്പിന്റെ പരിഗണനയിലാണ് പദ്ധതിയെന്നും, വിമാനത്താവളം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നും കെ.ജി.എസ്. ഗ്രൂപ്പ് പ്രതികരിച്ചു. പ്രകാശ് ജാവ്‌ദേക്കര്‍ പദ്ധതിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും രാഷ്ട്രീയപരമായ കാരണങ്ങളാലാണ് പുറത്ത് മാറ്റിപ്പറയുന്നതെന്നും കെ.ജി.എസ്. മാനേജിംഗ് ഡയറക്ടര്‍ ജിജി ജോര്‍ജ് പ്രതികരിച്ചു.

സെപ്റ്റംബര്‍ 30നകം പാരിസ്ഥിതികാനുമതി ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. പദ്ധതി ഇപ്പോള്‍ പ്രധാനമന്ത്രിയുടെ പ്രോജക്ട് മോണിറ്ററിംഗ് കമ്മിറ്റിയുടെ പരിഗണനയിലാണ്.

പ്രധാനമന്ത്രി തന്നെ വിമാനത്താവളത്തിന്റെ തറക്കല്ലിടീല്‍ നിര്‍വ്വഹിക്കുമെന്നും കമ്പനി അറിയിച്ചു. എന്‍ഒസി പിന്‍വലിച്ചു കൊണ്ടുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ കത്തിനെക്കുറിച്ചറിയില്ലെന്നും കെജിഎസ് ഗ്രൂപ്പ് പ്രതികരിച്ചു.

Top