ആര്‍. ശരതിന്റെ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തില്‍

ബുദ്ധന്‍ ചിരിക്കുന്നു എന്ന സിനിമയ്ക്കുശേഷം ആര്‍. ശരത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയില്‍ ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തില്‍ എത്തുന്നു. മുകേഷാണ് മറ്റൊരു താരം. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.

കൈ നിറയെ ചിത്രങ്ങളാണ് ഉണ്ണിക്ക്. എസ്. ബിനു സംവിധാനം ചെയ്യുന്ന സ്‌റ്റൈല്‍ എന്ന സിനിമയിലാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ജോസ് തോമസിന്റെ സിനിമയാണ് ഉണ്ണിയുടെ അടുത്ത പ്രോജക്ട്. ആഗസ്റ്റ് 15ന് ഷൂട്ടിംഗ് ആരംഭിക്കുന്നു.

അതിനുശേഷം നവാഗതനായ സുനോജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയില്‍ അഭിനയിക്കും. ഉണ്ണിയോടൊപ്പം നിറഞ്ഞു നില്‍ക്കുന്ന വേഷത്തില്‍ അജു വര്‍ഗ്ഗീസുമുണ്ട്.

കെ. എല്‍ 10 പത്ത് എന്ന സിനിമയാണ് ഉണ്ണിയുടേയതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

Top