ആര്‍. ബാല്‍ക്കി ഒരുക്കുന്ന ചിത്രത്തില്‍ അമിതാഭ് അതിഥി താരമാകുന്നു

അര്‍ജുന്‍ കപൂറിനേയും കരീന കപൂര്‍ ഖാനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആര്‍. ബാല്‍ക്കി ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ അമിതാഭ് ബച്ചനും എത്തുന്നു.

വളരെ പ്രത്യേകതയുള്ളൊരു അതിഥി വേഷമാണ് ബച്ചന്‍ അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ വേഷമില്ലെങ്കില്‍ ഈ ചിത്രം അസാദ്ധ്യമാണെന്ന് സംവിധായകന്‍ പറഞ്ഞു.

ഇതു വരെ ചിത്രത്തിന് പേരിട്ടിട്ടില്ല. ഇതാദ്യമായാണ് അര്‍ജുന്‍ കപൂറും കരീനയും നായികാ നായകന്മാരാകുന്നത്.

അമിതാഭിന്റെ വലിയ ആരാധകനായ ബാല്‍ക്കി ബിഗ് ബിയോടൊപ്പം ചീനി കം, പാ, ഷാമിതാബ് എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top