ആര്‍.കെ. നഗറില്‍ ജയലളിതയ്ക്ക് ഉജ്വല വിജയം

ചെന്നൈ: ഉപതെരഞ്ഞെടുപ്പു നടന്ന തമിഴ്‌നാട്ടിലെ ആര്‍.കെ. നഗറില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയുമായ ജയലളിതയ്ക്ക് വന്‍വിജയം. 151252 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. എതിര്‍ സ്ഥാനാര്‍ത്ഥി സിപിഐയുടെ സി മഹേന്ദ്രന് കിട്ടിയത് 9669 വോട്ടുകള്‍ മാത്രം.

ജൂണ്‍ 27നായിരുന്നു ആര്‍കെ നഗറില്‍ വോട്ടെടുപ്പ്. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ ജയലളിതയ്ക്ക് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടിരുന്നു.

കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയതിനെ തുടര്‍ന്ന് 2015 മേയ് മൂന്നിന് വീണ്ടും ജയലളിത സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയായിരുന്നു. കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് നിയമസഭാംഗത്വം നഷ്ടമായതിനാല്‍ വീണ്ടും തെരഞ്ഞെടുക്കാനായി ആര്‍.കെ. നഗറില്‍ മത്സരിക്കുകയായിരുന്നു.

Top