ആര്‍ജെഡി നേതാവിനെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി

Man shot

പാറ്റ്‌ന: ആര്‍ജെഡി നേതാവ് രഘുവര്‍ റായിയെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തി. ബിഹാറിലെ സമാസ്തിപുര്‍ ജില്ലയിലാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ സംഘം രഘുവര്‍ റായിയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

കല്യാണ്‍പൂരില്‍ പ്രഭാത സവാരിക്കിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. വെടിവെച്ച ശേഷം അക്രമികള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിലാ പരിഷദ് മുന്‍ അംഗമാണ് രഘുവര്‍ റായി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് അനുയായികള്‍ റോഡ് ഉപരോധിച്ചു.

Top