ആര്‍എസ്പി മുന്നണി വിട്ടത് ദോഷം ചെയ്‌തെന്ന് സിപിഎം സംഘടനാ റിപ്പോര്‍ട്ട്

വിശാഖപട്ടണം: ആര്‍എസ്പി ഇടതുമുന്നണി വിട്ടത് തിരിച്ചടിയായെന്ന് സിപിഎം രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട്. ശക്തരായ ബൂര്‍ഷ്വാ പാര്‍ട്ടികളുമായുള്ള സഖ്യം പാര്‍ട്ടിക്ക് ദോഷം ചെയ്‌തെന്നും മതേതര പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിക്കുന്നത് പാര്‍ട്ടിയുടെ സ്വതന്ത്ര വളര്‍ച്ചയ്ക്ക് അനുകൂലമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2004ലെ തെറ്റ് തിരുത്തല്‍ രേഖ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ ഇപ്പോഴും തുടരുകയാണ്. കേരളത്തില്‍ പാര്‍ട്ടിയിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിക്കപ്പെട്ട പൊളിറ്റ് ബ്യൂറോ കമ്മിഷന് ജോലി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ നേതൃത്വം സ്വയം വിമര്‍ശനമുന്നയിച്ചിട്ടുണ്ട്.

പാര്‍ട്ടിയുടെ ജനകീയ അടിത്തറ ശോഷിച്ചു. സമരങ്ങള്‍ പലതും പരാജയപ്പെട്ടു. അധഃസ്ഥിത വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാന്‍ പല നേതാക്കള്‍ക്കും താല്‍പര്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top