ആരോപണങ്ങള്‍ അടിസ്ഥാന രഹിതം;സുഷമ സ്വരാജിനെ പിന്‍തുണച്ച് ജെയ്റ്റ്‌ലിയും രാജ്‌നാഥും

ന്യൂഡല്‍ഹി: ദളിത് മോഡി വിവാദത്തില്‍ സുഷമ സ്വരാജിനെ പിന്‍തുണച്ച് അരുണ്‍ ജെയ്റ്റ്‌ലിയും രാജ്‌നാഥ് സിംഗും രംഗത്ത്. സുഷമയ്‌ക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണ്. സുഷമയുടെ നിലപാട് സദുദ്ദേശപരമാണെന്നും അതിനെ പാര്‍ട്ടിയും സര്‍ക്കാര്‍ പിന്‍തുണയ്ക്കുന്നുവെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.

പാര്‍ട്ടിയും സര്‍ക്കാരും ഒറ്റക്കെട്ടാണ്. ദളിത് മോഡിയെ ചട്ടവിരുദ്ധമായി സര്‍ക്കാര്‍ സഹായിച്ചിട്ടില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ദളിത് മോഡിക്ക് നോട്ടീസ് അയച്ചതായും രാജ്‌നാഥ് സിംഗ് പറഞ്ഞു. അരുണ്‍ ജെയ്റ്റ്‌ലി -രാജ്‌നാഥ് സിംഗ് സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Top