ആരോപണങ്ങളുടെ പേരില്‍ മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് കെ ബാബു

കൊച്ചി: ബാര്‍ക്കോഴ ആരോപണത്തിന്റെ പേരില്‍ രാജിവയ്ക്കാനില്ലെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. താനുണ്ടാക്കിയ സല്‍പേര് ആരോപണങ്ങളുടെ പേരില്‍ രാജിവച്ച് കളയാനില്ലെന്നും ധാര്‍മികമായി നോക്കിയാല്‍ രാജിക്കുള്ള സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും ബാബു പറഞ്ഞു.

മാണിക്കും തനിക്കും രണ്ടുനീതിയല്ല, രണ്ട് കേസിലും നടന്നത് ഒരേ അന്വേഷണമാണെന്നും കേസിന്റെ സ്വഭാവത്തില്‍ വ്യത്യാസമുണ്ടെന്നും കെ.ബാബു പറഞ്ഞു. ബാര്‍കോഴ ഗൂഢാലോചനയ്ക്കു പിന്നില്‍ ബിജു രമേശും സിപിഎമ്മും ആണെന്നും അദ്ദേഹം ആരോപിച്ചു.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാബുവിന്റെ പ്രതികരണം.

Top