ആരോപണം ഗുണ്ടാരാഷ്ട്രീയത്തിന്റെ ഭാഗം: ജോസ് കെ മാണി

തിരുവനന്തപുരം : ഗുണ്ടാ രാഷ്ട്രീയത്തിന്റെ ഭാഗമാണ് തനിക്കെതിരെയുള്ള ആരോപണങ്ങളെന്ന് ജോസ് കെ മാണി. ഇതിനെ നിയമപരമായി നേരിടും. തനിക്ക് നേരെയുള്ള ആരോപണങ്ങളുടെ പിന്നില്‍ ആരെന്ന് ജനങ്ങള്‍ കൂട്ടിവായിക്കേണ്ടതാണ്? എന്നും ജോസ് കെ മാണി തിരുവനന്തപുരത്ത് പറഞ്ഞു.

സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ ജയിലില്‍ നിന്ന് എഴുതിയതെന്ന പേരില്‍ ഇന്നലെ പുറത്തുവന്ന കത്തിനെ കുറിച്ചായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. പ്രമുഖ നേതാക്കള്‍ ലൈംഗികമായി ഉപയോഗിച്ചെന്നാണ് കത്തിലെ ആരോപണം. കത്തില്‍ ജോസ് കെ മാണിയുടെ പേരും ഉള്‍പ്പെടുന്നു.

Top