ആരാധകര്‍ കാത്തിരിക്കുന്ന സൂപ്പർ സ്റ്റാർ ചിത്രം ഒടിയന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

mohan-lal

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ റിലീസ് തീയതി പ്രഖ്യാപിച്ചതായി റിപ്പോർട്ട്. ചിത്രം ഒക്ടോബര്‍ 18 ന് തിയേറ്ററുകളിലെത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. നേരത്തെ 2018 മാര്‍ച്ച് 30 ന് ചിത്രം റിലീസ് ചെയ്യുമെന്ന് ട്വിറ്ററിലൂടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. പിന്നീട് തീയതി മാറ്റുകയായിരുന്നു.

പ്രമുഖ പരസ്യസംവിധായകനായ വി എ ശ്രീകുമാര്‍ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയന്‍.ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി വേഷമിടുന്നത് മഞ്ജു വാര്യരാണ്. തെന്നിന്ത്യന്‍ താരം പ്രകാശ് രാജും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തെ അവതരിപ്പിക്കുന്നുണ്ട്. വിത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്.

നരേന്‍, സിദ്ദിഖ്, ഇന്നസെന്റ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു. അമ്പത് കോടി മുതല്‍മുടക്കില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top