ആരാധകര്‍ക്ക് ആവേശം വിതറി യെന്നെ അറിന്താനിലെ ഗാനവും എത്തി

അജിത്തിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം ആണ് യെന്നെ അറിന്താല്‍. ചിത്രത്തിന്റെ ടീസര്‍ കണ്ട് ആവേശം തീരും മുന്‍പെത്തിയ ചിത്രത്തിലെ ഗാനവും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിലെ വാ..രാജ..വാ..വാ.. എന്നു തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. ന്യൂ ജനറേഷന് ഏറെ ഇഷ്ടപ്പെടുന്ന തരത്തിലാണ് ഇതിലെ ഗാനങ്ങള്‍ ഒരുക്കിയിക്കുന്നത്.

സംവിധായകന്‍ ഗൗതം മേനോന്‍ അണിയിച്ചൊരുക്കുന്ന ചിത്രം ആണ് യെന്നെ അറിന്താല്‍. ഹാരിസ് ജയരാജന്‍ ആണ് ചിത്രത്തിന്റെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഓഡിയോ ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. വിജയ് പ്രകാശും ഗന ബാലയും ചേര്‍ന്നാണ് ഗാനം പാടിയിരിക്കുന്നത്. ഇതിനോടകം 40,000 ലൈക്കുകളും പാട്ടിന് ലഭിച്ചു കഴിഞ്ഞു. താര സുന്ദരിമാരായ തൃഷയും അനുഷ്‌കയും ആണ് ചിത്രത്തിലെ നായികമാര്‍. അടുത്ത പൊങ്കലിന് ചിത്രം തിയറ്ററുകളില്‍ എത്തും.

Top