ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്‍ ഉപദേശകന്‍ കുല്‍ദീപ് ശര്‍മ കോണ്‍ഗ്രസില്‍ ചേര്‍ന്നു

അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്‍ ഉപദേശകനായിരുന്ന കുല്‍ദീപ് ശര്‍മ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ കുല്‍ദീപ് ശര്‍മ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്നു വാര്‍ത്തയുണ്ടായിരിന്നു.

ഗുജറാത്ത് കേഡറിലെ 1976 ബാച്ച് ഐപിഎസ് ഓഫീസറാണു കുല്‍ ദീപ്. 1984ല്‍ പാക്കിസ്ഥാന്‍ ചാരന്മാര്‍ക്കെതിരേയും കള്ളക്കടത്തുകാര്‍ക്കെതിരേയും എടുത്ത സുദൃഢ നടപടികളിലൂടെയാണ് കുല്‍ദീപ് ശര്‍മ ശ്രദ്ധനേടിയത്.

Top