ആപ്പിള്‍ വാച്ച് മാര്‍ച്ചില്‍ വിപണിയില്‍ എത്തും

ടെക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആപ്പിള്‍ വാച്ച് മാര്‍ച്ചില്‍ വിപണയിലെത്തും. 349 ഡോളറാണ് ആപ്പിള്‍ വാച്ചിന്റെ വില. ഉപഭോക്താവിന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ ആപ്പിള്‍ വാച്ച് നല്‍കും.

ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 5, 5സി എന്നീ മോഡലുകള്‍ക്കൊപ്പമാണ് ആപ്പിള്‍ വാച്ച് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുക.

മാര്‍ച്ച് അവസാനത്തോടെ എല്ലാ പ്രമുഖ സ്‌റ്റോറുകളിലും ഉത്പന്നങ്ങള്‍ എത്തിക്കാനാണ് ആപ്പിള്‍ പദ്ധതിയിടുന്നത്.

Top