ആപ്പിളിന്റെ പുതിയ സര്‍പ്രൈസ് ജൂണില്‍ എത്തുന്നു

ആപ്പിളില്‍ നിന്നും അടുത്ത സര്‍പ്രൈസ് ജൂണ്‍ ആദ്യം എത്തും. സന്‍ഫ്രാന്‍സിസ്‌കോയില്‍ ജൂണ്‍ 8 മുതല്‍ 12 വരെ നടക്കുന്ന ആപ്പിള്‍ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സിലാണ് പുതിയ പ്രോഡക്ട് എത്തുന്നത്.

കഴിഞ്ഞവര്‍ഷത്തെ കോണ്‍ഫ്രന്‍സിലാണ് ആപ്പിള്‍ മാക് കമ്പ്യൂട്ടറിന്റെ പുതിയ പതിപ്പും, ടാബുകള്‍ക്കും മൊബൈലുകള്‍ക്കും ഉള്ള ഐഒഎസ് 8 ഓപ്പറേറ്റിങ്ങ് സിസ്റ്റവും അവതരിപ്പിച്ചത്. അതിനാല്‍ തന്നെ പുതിയ കോണ്‍ഫ്രന്‍സില്‍ ഒരു വലിയ പുറത്തിറക്കല്‍ ഉണ്ടാകുമെന്ന് ആപ്പിള്‍ വ്യക്തമാക്കി കഴിഞ്ഞു.

ആപ്പിള്‍ ഐപാഡിന്റെ പുതിയ പതിപ്പാണ് ആപ്പിളില്‍ നിന്നും എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആപ്പിള്‍ ഐഫോണിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇറങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല. അതോടപ്പം തന്നെ ആപ്പിള്‍ വാച്ച്, ആപ്പിള്‍ ടിവി പുതിയ മാക്ക് സിസ്റ്റം എന്നിവയും പുറത്തിറക്കാന്‍ സൂചനയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Top