ആന്‍ഡ്രോയ്ഡ്, ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ ഒരു കുടക്കീഴിലാക്കന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നു

ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം, ഗൂഗിള്‍ ക്രോം പിസി ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ ലയിപ്പിക്കാനും ഇവ രണ്ടും ചേര്‍ത്ത് ഒരൊറ്റ ഓപ്പറേറ്റിംഗ് സിസ്റ്റം സജ്ജീകരിക്കുന്നതിനും ഗൂഗിള്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ഗൂഗിള്‍ ആന്‍ഡ്രോയിഡ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ഇതിനകം ഒരു ബില്യണിലധികം സ്മാര്‍ട്ട്‌ഫോണുകളും ടാബ്ലറ്റുകളും ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലാപ്‌ടോപ്പുകളിലും ഡെസ്‌ക്ടോപ്പുകള്‍ക്കും വേണ്ടിയുള്ള ഗൂഗിളിന്റെ ക്രോം ഒഎസിന് ഒഎസ് വിപണി വിഹിതത്തിന്റെ 3 ശതമാനം മാത്രമേ പിടിച്ചടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ. 2017 ന്റെ ആരംഭത്തോടെ ഈ രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ലയിപ്പിച്ച പതിപ്പിന്റെ അരങ്ങേറ്റം പ്രതീക്ഷിക്കാം.

ഈ രണ്ട് ഓപ്പറേറ്റിങ് സിസ്റ്റങ്ങളും ലിനക്‌സ് അടിസ്ഥാനത്തിലുള്ളതായാതിനാല്‍ അവ തമ്മില്‍ നിരവധി സാമ്യങ്ങളുമുണ്ട്. ഈ സാമ്യതകള്‍ ലയനം എളുപ്പമാക്കാന്‍ ഗൂഗിളിനെ സഹായിക്കും. കൂടാതെ ഈ പുതിയ ഒഎസ് പതിപ്പ് സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പുകള്‍ എന്നിവയ്ക്ക് വളരെ കൂടുതല്‍ ശക്തി പകരും.

Top