ആന്‍ഡ്രോയ്ഡ് ഒഎസില്‍ സ്വന്തമായി ചിപ്പ്‌സെറ്റ് നിര്‍മ്മിക്കാനൊരുങ്ങി ഗൂഗിള്‍

ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഉപയോഗിക്കുന്ന ചിപ് സെറ്റുകള്‍ സ്വന്തമായി ഡിസൈന്‍ ചെയ്യുന്നതുകൊണ്ടാണ് ആപ്പിളിന് പുറത്തിറക്കുന്ന ഓരോ പുതിയ ഉത്പന്നത്തിലും ഇത് ഉപയോഗിക്കാന്‍ സാധിക്കുന്നത്. ഇതേരീതിയില്‍ ആന്‍ഡ്രോയിഡ് ഒഎസില്‍ സ്വന്തമായി ചിപ്പ്‌സെറ്റ് ഉണ്ടാക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍.

ആന്‍ഡ്രോയിഡിന്റെ തുടക്ക കാലം മുതലെ ഗൂഗിള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണിത്. ഫ്രാഗ്മെന്റേഷന്‍ എന്നാണ് ഇതിന് ഉപയോഗിക്കുന്ന ടെക്‌നിക്കല്‍ വാക്ക്. ആന്‍ഡ്രോയിഡ് ഡിസൈന്‍ ചെയ്യുന്നത് ഡിവൈസ് സ്‌പെസിഫിക്കായിട്ടാണ്, അതായത് ഒരു ഡിവൈസിന് ഇണങ്ങുന്ന നിര്‍മ്മാണ രീതി. എന്നാല്‍, ഇതു മാറ്റി ഐഒഎസിനെ പോലെ പല ഡിവൈസുകള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ ചിപ്പ്‌സെറ്റുകള്‍ സ്വയം നിര്‍മ്മിക്കാനാണ് ഗൂഗിള്‍ പദ്ധതിയിടുന്നത്. ഇതിനായി ചിപ്പ്‌സെറ്റ് നിര്‍മ്മിക്കുന്ന കമ്പനികളുമായി ഗൂഗിള്‍ ചര്‍ച്ചകള്‍ നടത്തി വരികയാണെന്നാണ് വിവരം. ഗൂഗിള്‍ സ്വന്തമായി ചിപ്പ്‌സെറ്റുകള്‍ വികസിപ്പിച്ചു കഴിയുമ്പോള്‍ ആന്‍ഡ്രോയില്‍ വലിയ മാറ്റങ്ങള്‍ വരികയും നെക്‌സസ് നിരയിലുള്ള ഫോണുകള്‍ക്ക് ഇവയുടെ പ്രയോജനം ലഭിക്കുകയും ചെയ്യും.

ആന്‍ഡ്രോയിഡ് ഒഎസ് ഉപയോഗിക്കുന്ന സാംസങ്, എച്ച്ടിസി തുടങ്ങിയ കമ്പനികളുടെ ഫോണുകള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കാന്‍ സാധിക്കും എന്നതായിരിക്കും ഗൂഗിളിന്റെ നീക്കത്തിലൂടെ സംഭവിക്കാന്‍ പോകുന്ന പല മാറ്റങ്ങളില്‍ ഒന്ന്.

Top