ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പ് പുറത്തിറക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു

ആന്‍ഡ്രോയ്ഡിന്റെ ലോലിപോപ്പും പിന്നിട്ടു പുതിയ പതിപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഗൂഗിള്‍. ആന്‍ഡ്രോയ്ഡ് എം എന്നറിയപ്പെടുന്ന പുതിയ പതിപ്പിന്റെ പേര് ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല. മെയ് 28, 29 തീയതികളില്‍ നടക്കുന്ന ഗൂഗിള്‍ ഐ/ഒ(ഇന്‍പുട്ട്/ഔട്ട്പുട്ട്) മീറ്റിംഗില്‍ ആന്‍ഡ്രോയ്ഡ് എം ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് സൂചനകള്‍.

മൊബൈല്‍-ടാബ്‌ലറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ആന്‍ഡ്രോയ്ഡാണ് അധിപന്‍. കംപ്യൂട്ടറില്‍ ചെയ്തിരുന്ന ജോലികള്‍ മൊബൈലില്‍ ചെയ്യാന്‍ സഹായിക്കുന്ന സവിശേഷതകളുമായാകും ആന്‍ഡ്രോയ്ഡ് എം വരുന്നത്. ഗൂഗിളിന്റെ അതിവേഗ സന്ദേശ കൈമാറ്റ സംവിധാനമായ ക്ലൗസ് മെസേജിംഗിന്റെ പുതിയ പതിപ്പ്(3.0) ആന്‍ഡ്രോയ്ഡ് എംല്‍ ഉണ്ടാകും.

ഫോണ്‍ സുരക്ഷാ ഫീച്ചറായ വോയ്‌സ് അക്‌സസാണ് ആന്‍ഡ്രോയ്ഡ് എമ്മിന്റെ പ്രധാന സവിശേഷത. വോയ്‌സ് കമാന്‍ഡ് ഉപയോഗിച്ച് ഫോണ്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും സാധിക്കും. ഇതുകൂടാതെ തേര്‍ഡ് പാര്‍ട്ടി ആപ്പ് ഓപ്പണാക്കാനും ക്ലോസ് ചെയ്യാനും വോയ്‌സ് അക്‌സസ് ഉപയോഗിക്കാം.

പ്രമുഖ സാറ്റലൈറ്റ് ഇമേജിംഗ് സ്ഥാപനമായ സ്‌കൈബോക്‌സിനെ കഴിഞ്ഞവര്‍ഷമാണ് ഗൂഗിള്‍ സ്വന്തമാക്കിയത്. സ്‌കൈബോക്‌സിന്റെ സഹായത്തോടെ ഭൂമിയുടേത് ഉള്‍പ്പടെ യഥാര്‍ത്ഥ ഉപഗ്രഹചിത്രങ്ങള്‍ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കൂടുതല്‍ വ്യക്തമായ ഗൂഗിള്‍ മാപ്പ് സൗകര്യം ഉപയോക്താവിന് അനുഭവവേദ്യമാക്കും.

ഇതുകൂടാതെ പുതിയതരം പ്രോക്‌സിമിറ്റിബേസ്ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനവും ആന്‍ഡ്രോയ്ഡ് എമ്മില്‍ ഉണ്ടാകും. സമീപമുള്ള ഡിവൈസുകളുമായി അനായാസം കണക്ട് ചെയ്യാന്‍ ഈ സംവിധാനം സഹായിക്കും.

Top