ആന്റണിക്ക് മാര്‍ക്‌സിസ്റ്റ് വിരുദ്ധ അപസ്മാരമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്കു മാര്‍ക്‌സിസ്റ്റ് വിരുദ്ധ അപസ്മാരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വര്‍ഗീയവത്കരണത്തെ വെള്ളപൂശുന്ന ഇടപാടാണ് ആന്റണിക്കെന്നും കോടിയേരി പറഞ്ഞു.

എസ്എന്‍ഡിപിയെ എതിര്‍ക്കുന്ന നിലപാടല്ല തങ്ങള്‍ക്കുള്ളത്. എസ്എന്‍ഡിപി നേതൃത്വത്തിന്റെ ആര്‍എസ്എസ് ചായ്‌വിനെയാണ് എതിര്‍ക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.

Top