ആനവേട്ടക്കേസ്; ഈഗിള്‍ രാജന്റെ രണ്ടു സഹായികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: ഇടമലയാര്‍ ആനവേട്ട കേസില്‍ രണ്ടു പേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശികളായ കുമാര്‍, വിക്രമന്‍ എന്നിവരാണ് അറസ്റ്റിലായത്. നേരത്തേ അറസ്റ്റിലായ മുഖ്യപ്രതി ഈഗിള്‍ രാജന്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്.

ആനക്കൊമ്പ് ശില്‍പ്പങ്ങളാക്കി നല്‍കുന്നതിന് സഹായിച്ചവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ഇരുവരെയും ഇന്നു മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും.

Top