ആനക്കൊമ്പില്‍ തൂങ്ങി അഭ്യാസം; ഫഹദ് ഫാസിലിനെതിരെ മൃഗസ്‌നേഹികള്‍ രംഗത്ത്

ആനക്കൊമ്പില്‍ തൂങ്ങി അഭ്യാസ പ്രകടനം നടത്തിയ നടന്‍ ഫഹദ് ഫാസിലിനെതിരെ മൃഗസ്‌നേഹികള്‍ രംഗത്ത്. ആനക്കൊമ്പില്‍ തൂങ്ങിയുള്ള ഫഹദിന്റെ അഭ്യാസത്തിന്റെ ദൃശ്യങ്ങള്‍ തിങ്കളാഴ്ച്ച രാത്രി ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ വീഡിയോക്ക് വലിയ പ്രതികരണം ലഭിച്ചെങ്കിലും നിരവധി പേര്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഫഹദ് ഫാസിലിനെ അറസ്റ്റ് ചെയ്യണമെന്നാണ് മൃഗസ്‌നേഹികളുടെ ആവശ്യം.

ആനക്കൊമ്പില്‍ നാലും അഞ്ചും തവണ നടന്‍ പൊങ്ങിതാഴുന്നതാണ് 21 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍. ഫഹദിന്റെ തൊട്ടടുത്തായി ആനപാപ്പാനും നില്‍ക്കുന്നുണ്ട്. യാതൊരു സുരക്ഷാ മുന്‍കരുതലും ഇല്ലാതെയാണ് ഫഹദിന്റെ അഭ്യാസ പ്രകടനം. അക്ഷമനായി ആന തല കുലുക്കുന്നതും വീഡിയോയിലുണ്ട്. അഭ്യാസം ഒരാള്‍ കാമറയില്‍ ചിത്രീകരിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ എവിടെ വെച്ചാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. സിനിമയ്ക്കുവേണ്ടിയുള്ള ചിത്രീകരണമാണോ ഇതെന്നും സ്ഥിരീകരിച്ചിട്ടില്ല.

Top