ഉദയനിധി സ്റ്റാലിന്റെ നായികയായി വീണ്ടും ഹന്‍സികയെത്തുന്നു

തെന്നിന്ത്യയിലെ യുവതാരമായ ഹന്‍സികയുടെ അടുത്ത ചിത്രം ഉദയനിധി സ്റ്റാലിനൊപ്പം. ഒരു കല്‍ ഒരു കണ്ണാടി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉദനിധി സ്റ്റാലിനും ഹന്‍സികയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രം വരുന്നത്. ഇദയം മുരളി എന്നു പേരിട്ടിരിക്കുന്ന ചിത്രം എന്‍ട്രട്രും പുണ്ണഗെ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഹമ്മദാണ് സംവിധാനം ചെയ്യുന്നത്.

ഉദയനിധി ആദ്യമായി നായകനായി അഭിനയിച്ച ഒരു കല്‍ ഒരു കണ്ണാടി എന്ന ചിത്രത്തില്‍ ഇവരുടെ കെമി,്ട്രി ശ്രദ്ധേയമായിരുന്നു. ഈ ചിത്രത്തിന് പിന്നാലെയാണ് ഉദനിധിയ്‌ക്കൊപ്പം ഹന്‍സിക അഭിനയിക്കാനെത്തുന്നത്. ജൂനിയര്‍ ഖുശ്ബൂ എന്നാണ് ഹന്‍സിക ഇപ്പോള്‍ തമിഴകത്ത് അറിയപ്പെടുന്നത്. ജയം രവിയ്‌ക്കൊപ്പം അഭിനയിച്ച റോമിയോ ജൂലിയറ്റ്, ചിമ്പുവിനൊപ്പം അഭിനയിച്ച വാലുവുമാണ് ഹന്‍സികയുടെ അടുത്ത റിലീസിങ്. ഇളയദളപതി വിജയ്‌ക്കൊപ്പം പുലി എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ താരം.

Top