ആദ്യ ആഴ്ച പുലി 71 കോടി കളക്ഷന്‍ നേടിയെന്ന അവകാശവുമായി നിര്‍മാതാക്കള്‍

പരാജയമാണെന്ന് എല്ലാവരും വിലയിരുത്തിയിട്ടും മോശം സിനിമയെന്ന് പറഞ്ഞു പരത്തിയിട്ടും ആദ്യ ആഴ്ച പുലി 71 കോടി ഗ്രോസ് കളക്ഷന്‍ നേടിയെന്ന അവകാശവുമായി നിര്‍മാതാക്കള്‍ രംഗത്ത്.

തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ നിര്‍മാതാക്കളായ പി ടി സെല്‍വകുമാര്‍, ഷിബു തമീന്‍സ് എന്നിവരാണ് പുലിയുടെ കളക്ഷന്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. താമസിയാതെ തന്നെ പുലി 100 കോടി ക്ലബില്‍ എത്തിയേക്കും. 22 കോടിയാണ് സാറ്റ് ലൈറ്റ് റൈറ്റ് വിറ്റത് വഴി ചിത്രത്തിന് ലഭിച്ച്ത്.

100 കോടി രൂപ മുതല്‍മുടക്കി നിര്‍മിച്ച പുലി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. ചിമ്പുദേവനാണ് പുലി സംവിധാനം ചെയ്തിരിക്കുന്നത്. ശ്രുതി ഹസന്‍, ഹന്‍സിക, ശ്രീദേവി, സുദീപ് തുടങ്ങിയവര്‍ പുലിയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Top