ആഡംബര കാര്‍ വിലപനയില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഔഡി തന്നെ ഒന്നാമത്

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ആഡംബരകാര്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനം ഔഡി ഇന്ത്യ നിലനിര്‍ത്തി. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 11,292 കാറാണ് ഔഡി വിറ്റഴിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ആഡംബര കാര്‍നിര്‍മാതാക്കളാണ് ഔഡി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.51 ശതമാനം അധികവളര്‍ച്ചയാണിത്.

2013- 14 വര്‍ഷത്തില്‍ 10,126 കാറാണ് വിറ്റത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്താനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഔഡി ഇന്ത്യ മേധാവി ജോ കിങ് പറഞ്ഞു.

പുതിയ ഔഡി ക്യു3യും ഔഡി ടിടിയും ഉള്‍പ്പെടെ 10 പുതിയ മോഡലുകള്‍ ഇറക്കുന്നതിലൂടെ 2015 ഏറെ ആവേശകരമാകുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഗുവാഹത്തി, റാഞ്ചി, ബംഗളൂരു എന്നിവിടങ്ങളില്‍ പുതിയ ഷോറൂമും കൊല്‍ക്കത്തയില്‍ രണ്ടാമത്തെ സര്‍വീസ് സ്‌റ്റേഷനും ആരംഭിക്കും.

Top