ആഡംബരത്തിന്റെ സീമകള്‍ ലംഘിച്ച് വാന്റേജ് എസ് കൂപ്പേ വിപണിയിലേക്ക്

ആസ്റ്റണ്‍ മാര്‍ട്ടിന്‍ അവതരിപ്പിച്ച കൂപ്പേ മോഡലാണ് വി8 വാന്റേജ് എസ് കൂപ്പേ. ആഡംബരത്തിന്റെ സീമകള്‍ ലംഘിക്കുന്ന ഈ കാറിന് 430 ബി.എച്ച്.പി കരുത്തുള്ള, 4375 സി.സി പെട്രോള്‍ എന്‍ജിനാണുള്ളത്.

7 ഓട്ടോമാറ്റിക് ഗിയറുകള്‍, 305 കിലോമീറ്റര്‍ ടോപ് സ്പീഡ്, എട്ട് എയര്‍ ബാഗുകള്‍, ഇ.ബി.ഡി., എ.ബി.എസ്., അത്യാധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം തുടങ്ങിയ മികവുകളുണ്ട്. രണ്ടു പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഈ കാറിന്റെ വില 2,20,00,000 രൂപ.

Top