ആഡംബരത്തിനു മാറ്റു കൂട്ടാന്‍ ബിഎംഡബ്ല്യൂ മിനി റേഞ്ചുകള്‍

ആഡംബര കാര്‍ വിപണിയില്‍ ബിഎംഡബ്ല്യൂ മിനി റേഞ്ചുകള്‍ പുറത്തിറക്കി. 3 ഡോര്‍ മോഡലിന് 31.85 ലക്ഷം രൂപയും, 5 ഡോര്‍ മോഡലിന് 35.2 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ വില. വണ്‍, കൂപ്പര്‍, കൂപ്പര്‍ എസ് എന്നീ മൂന്നു വേരിയന്റുകളില്‍ പുതിയ മിനി ലഭ്യമാകും. ഇതാദ്യമായാണ് 5 ഡോര്‍ മിനി രാജ്യാന്തര മാര്‍ക്കറ്റില്‍ ബിഎംഡബ്ല്യൂ പുറത്തിറക്കിയത്. രാജ്യാന്തര മാര്‍ക്കറ്റില്‍ ലഭ്യമാകുന്നതിനൊപ്പം തന്നെ ഇന്ത്യയിലും 5ഡോര്‍ മിനി ലഭ്യമാകും.

വളരെ കുറഞ്ഞ ഓവര്‍ഹാംങ്ങ്, ക്രിസ്പ് പ്രോപ്പോര്‍ഷന്‍ എന്നിവ ഈ മോഡലിലും ട്രെയ്ഡ് മാര്‍ക്കായി നല്‍കിയിരിക്കുന്നു. എന്നാല്‍ പഴയ മിനി കാറുകളില്‍ നിന്നും വ്യത്യസ്തമായി ഇന്‍സ്ട്രുമെന്റെഷന്‍ ക്ലസ്റ്റര്‍ സ്റ്റിയറിംഗ് വീലിനു പിന്നിലായാണ് നല്‍കിയിരിക്കുന്നത്. 4000 ആര്‍.പി.എമ്മില്‍ 114 ബി.എച്ച്.പി കരുത്തുള്ള, 1496 സി.സി എന്‍ജിനാണുള്ളത്. മൈലേജ് ലിറ്ററിന് 25.6 കിലോമീറ്റര്‍. ടോപ് സ്പീഡ് 200 കിലോമീറ്റര്‍. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണുള്ളത്.

മിനി നാവിഗേഷന്‍, മിനി ഹെഡ് അപ് ഡിസ്പ്‌ളേ, പാര്‍ക്കിംഗ് അസിസ്റ്റ്, റിയര്‍ വ്യൂ ക്യാമറ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍. രണ്ട് നിര സീറ്റുകളുണ്ട്. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാം. 211 ലിറ്ററാണ് ബൂട്ട് സ്‌പേസ്. യാത്ര സുഖകരവും സുരക്ഷിതവും ആനന്ദകരവുമാക്കാനുള്ള ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളും ഈ കാറിലുണ്ട്. സ്‌പോര്‍ട്ടി ഡ്രൈവിംഗ് അനുവദിക്കുന്ന ‘യെസ്’ മോഡും മികവാണ്.

Top