ആട് തോമയുമായി സ്ഫടികം വീണ്ടും എത്തുന്നു

മോഹന്‍ലാലും തിലകനും തകര്‍ത്ത് അഭിനയിച്ച സ്ഫടികം വീണ്ടും റിലീസ് ചെയ്യുകയാണ്. ചിത്രം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ വീണ്ടും റിലീസ് ചെയ്യാനാണ് സംവിധായകന്‍ ഭദ്രന്‍ തയ്യാറെടുക്കുന്നത്.

സ്ഫടികം 1995ലാണ് റിലീസ് ചെയ്തത്. ഭദ്രന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ആടു തോമയായി മാസ്മരിക പ്രകടനമായിരുന്നു കാഴ്ച വച്ചത്. രാജന്‍ പി ദേവ്, നെടുമുടി വേണു, ജോര്‍ജ്ജ്, എന്‍ എഫ് വര്‍ഗീസ്, കരമന ജനാര്‍ദനന്‍, ഉര്‍വ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സില്‍ക്ക് സ്മിത തുടങ്ങിയവരായിരുന്നു മറ്റു താരങ്ങള്‍.

സ്ഫടികം തെലുങ്കിലേക്കും തമിഴിലേക്കും കന്നഡിയിലേക്കും റീമേക്ക് ചെയ്തിരുന്നു. വജ്രം എന്ന പേരില്‍ പുറത്തിറങ്ങിയ തെലുങ്കു റീമേക്കില്‍ നാഗാര്‍ജ്ജുനയായിരുന്നു നായകന്‍. തമിഴില്‍ വീരാപ്പു എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സുന്ദര്‍ സി ആയിരുന്നു നായകന്‍. സുദീപിനെ നായകനാക്കി മിസ്റ്റര്‍ തീര്‍ത്ത എന്ന പേരിലായിരുന്നു കന്നഡയില്‍ ചിത്രം റീമേക്ക് ചെയ്തത്.

Top