ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് ഹൈവേയില്‍ സൗജന്യ വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നു

wifi

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും നീളമുള്ള ഹൈവേയാണ് ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് ഹൈവേ.

ആഗ്ര-ലക്‌നൗ എക്‌സ്പ്രസ് ഹൈവേയില്‍ മുഴുവനും സൗജന്യ വൈ ഫൈ സംവിധാനം ഏർപ്പെടുത്താൻ പദ്ധതി നടപ്പാക്കുന്നു.

302 കിലോ മീറ്റര്‍ ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഭൂമിക്കടിയിലൂടെയായിരിക്കും കേബിളുകള്‍ സ്ഥാപിക്കുക.

പദ്ധതി നടപ്പാക്കുന്നത് സ്വകാര്യ പങ്കാളത്തത്തോടെയാണ് .സുരക്ഷയ്ക്കുവേണ്ടി എക്‌സ്പ്രസ് ഹൈവെയില്‍ ലോകോത്തര ട്രാഫിക് മാനേജുമെന്റ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പുതിയ പദ്ധതി സഹായകമാകും.

സിസിടിവി ക്യാമറകളും രണ്ട് കിലോമീറ്റര്‍ കൂടുമ്പോള്‍ ഫോണ്‍ ഹെല്‍പ് ലൈന്‍ സേവനവും ഹൈവേയിൽ ഉൾപ്പെടുത്തും.

നിലവില്‍ എക്‌സപ്രസ് ഹൈവേയില്‍ സ്വകാര്യ പങ്കാളത്തത്തോടെ ഭക്ഷണശാലകളോ പെട്രോള്‍ പമ്പുകളോ ഇല്ല. ഇവ സ്ഥാപിക്കാനുള്ള നടപടികളും പുതിയ പദ്ധതിക്കൊപ്പം നടപ്പാക്കും.

Top