ആഗോള സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ സാംസങ് വീണ്ടും ഒന്നാമത്

ആഗോള സ്മാര്‍ട്ട് ഫോണ്‍ വിപണി വീണ്ടും കീഴടക്കി സാംസങ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലെ സ്മാര്‍ട്‌ഫോണ്‍ വില്‍പന കണക്കിലടുത്ത് മാര്‍ക്കറ്റ് റിസേര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍പോയിന്റിന്റേതാണ് കണക്കുകള്‍.

ഈ കാലയളവില്‍ ആകെ വിറ്റ ഫോണുകളില്‍ 21 ശതമാനവും സാംസങ്ങിന്റേതാണ്. 14 ശതമാനവുമായി ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളാണ് രണ്ടാം സ്ഥാനത്ത്. മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ ചൈനീസ് കമ്പനികളായ ഹ്വാവേ (ഒന്‍പത് ശതമാനം), ഷോമി (അഞ്ച് ശതമാനം), സെഡ്ടിഇ (അഞ്ച് ശതമാനം) എന്നിവയാണ്. നാല് ശതമാനം ഷെയറുമായി എല്‍ജി ആറാം സ്ഥാനത്താണ്.

യുഎസും കാനഡയും ഉള്‍പ്പെടുന്ന വടക്കേ അമേരിക്കയില്‍ 34 ശതമാനവുമായി ആപ്പിളാണ് ഒന്നാമത്. 26 ശതമാനവുമായി സാംസങ് രണ്ടാം സ്ഥാനത്തും 14 ശതമാനവുമായി എല്‍ജി മൂന്നാം സ്ഥാനത്തുമുണ്ട്.

Top