ആക്ഷന്‍ ത്രില്ലറുമായി ചിയാന്‍ വിക്രമെത്തുന്നു

തെന്നിന്ത്യന്‍ താരം ചിയാന്‍ വിക്രം അടുത്തതായി ആക്ഷന്‍ ചിത്രവുമായി എത്തുന്നു. സംവിധായകനായ എ.ജി. അമിദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിക്രം നായകനാകുന്നത്.ചിത്രത്തിന്റെ തിരക്കഥ വിക്രമിന് ഇഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇതൊരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കുമെന്ന് കോളിവുഡ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അമിദിന്റെ സഹോദരനായ ജിബ്രാന്‍ സംഗീത സംവിധാനം നിര്‍വഹിക്കും. എസ്. താണുവിന്റെ പ്രൊഡ്ഷന്‍ ഹൗസിന് വേണ്ടി ഒരുക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

വിജയ് മില്‍ട്ടണ്‍ സംവിധാനം ചെയ്യുന്ന പത്ത് എന്റതുക്കുള്ളെ എന്ന ചിത്രത്തിലാണ് വിക്രം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.ആഗസ്റ്റ് 14ന് ചിത്രം റിലീസ് ചെയ്യും. അടുത്തതായി ആനന്ദ് ശങ്കറിന്റെ പ്രോജക്ടിലാണ് വിക്രം അഭിനയിക്കുന്നത്. ഈ ചിത്രത്തിനൊപ്പമോ ഇതിന് ശേഷമോ ആയിരിക്കും വിക്രം അമിദിന്റെ ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് വിവരം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും.

Top