ആക്ഷന്‍ ത്രില്ലര്‍ മിഷന്‍ ഇംപോസിബിളിന്റെ പുതിയ പതിപ്പിന്റെ ട്രെയിലര്‍ ഇറങ്ങി

ആരാധകരെ ആവേശത്തിലാക്കി ടോം ക്രൂസിന്റെ ആക്ഷന്‍ പരമ്പരയായ മിഷന്‍ ഇംപോസിബിളിന്റെ പുതിയ പതിപ്പിന്റെ ട്രെയിലര്‍ ഇറങ്ങി. 2015 ജൂലൈ 31നാണ് ചിത്രം എത്തുന്നത്. ആക്ഷനും സാഹസികതകളും നിറഞ്ഞത് തന്നെയാണ് പുതിയ പതിപ്പും.

ചിത്രത്തിന്റെ പോസ്റ്റര്‍ നേരത്തെ ഇറങ്ങിയിരുന്നു. കഴിഞ്ഞ ഭാഗത്തില്‍ ഉണ്ടായിരുന്ന ഒട്ടുമിക്ക താരങ്ങളും ഈ ഭാഗത്തും പ്രത്യക്ഷപ്പെടുന്നു എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

Top