ആക്ഷന്‍ താരം ബാബു ആന്റണി ഹോളിവുഡിലേക്ക് ചേക്കേറുന്നു

മലയാളത്തിലെ ആക്ഷന്‍ താരം ബാബു ആന്റണി ഹോളിവുഡിലേക്ക് പ്രവേശിക്കുന്നു. വാറന്‍ ഫോസ്റ്റര്‍ സംവിധാനം ചെയ്യുന്നബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ് എന്ന ചിത്രത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്. ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ് ഒരു ആക്ഷന്‍ ചിത്രമായിരിക്കും.

ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പിലൂടെയാണ് ബാബു ആന്റണി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് വില്ലന്‍ കഥാപാത്രങ്ങളേയും നായക കഥാപാത്രങ്ങളേയും അവതരിപ്പിച്ച ബാബു ആന്റണി ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയില്‍ ഇരിപ്പിടം നേടിയത്.

Top