ആം ആദ്മി പാര്‍ട്ടി രണ്ട് തട്ടില്‍; യോഗേന്ദ്ര യാദവിനെതിരെ കെജ്‌രിവാള്‍ ക്യാമ്പ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ വിജയം നേടി അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടിയിലെ ആഭ്യന്തര കലാപം മൂര്‍ച്ഛിക്കുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താകുമെന്ന അഭ്യൂഹം ശക്തമായിരിക്കേ മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ് പാര്‍ട്ടിയിലെ രഹസ്യങ്ങള്‍ അനുമതിയില്ലാതെ പുറത്തു വിട്ടെന്ന് ആരോപണം പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിച്ചിരിക്കുകയാണ്. ഒരു മാധ്യമപ്രവര്‍ത്തകയ്ക്ക് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ അരവിന്ദ് കെജ്‌രിവാള്‍ ക്യാമ്പ് തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തക അറിയാതെയാണ് സംഭാഷണം റക്കോഡ് ചെയ്തത്. പാര്‍ട്ടിയുടെ തന്ത്രങ്ങളെ കുറിച്ചും തീരുമാനങ്ങളെ കുറിച്ചും യോഗേന്ദ്ര യാദവ് മാധ്യമപ്രവര്‍ത്തകയോട് പറഞ്ഞതായി കെജ് രിവാള്‍ ക്യാമ്പ് ആരോപിച്ചു. യോഗേന്ദ്ര യാദവിനെതിരെ ആക്രമിക്കാനുള്ള ആയുധമായി ഈ സംഭാഷണം ഉപയോഗിക്കാനൊരുങ്ങുകയാണ് കെജ് രിവള്‍ ക്യാമ്പ്.

നേരത്തേ, യോഗേന്ദ്ര യാദവ് പാര്‍ട്ടി വിരുദ്ധ തീരുമാനങ്ങളും നയങ്ങളും എടുക്കുന്നതായി ആരോപിച്ച് ആം ആദ്മി ഡെല്‍ഹി സെക്രട്ടറി ദിലിപ് പാണ്ഡെ ഡിസിപ്ലിനറി കമ്മിറ്റിക്ക് കത്ത് അയച്ചിരുന്നു. വിഷയങ്ങള്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടി പാര്‍ട്ടി യോഗങ്ങളിലാണെന്ന് മുതിര്‍ന്ന് നേതാവ് അഷുതോഷ് പറഞ്ഞു.

പാര്‍ട്ടി വണ്‍മാന്‍ ഷോയായി മാറുന്നുവെന്നും പാര്‍ട്ടി ഒത്തു തീര്‍പ്പുകള്‍ക്ക് വഴങ്ങുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു. വരവ് ചെലവ് കണക്കുകള്‍ പൊതുജനങ്ങലെ ബോധിപ്പിക്കാന്‍ ആവുന്നില്ല. പാര്‍ട്ടിയിലെ പ്രവര്‍ത്തന രീതിയിലും അപാകതയെന്ന് പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.

Top