മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ബാര്‍ കോഴ കേസ് അട്ടിമറിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയുള്ള അിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ബഹളം. വിഷയം സബ്മിഷനായി ഉന്നയിക്കാമെന്നായിരുന്നു സ്പീക്കറുടെ നിലപാട്. അിയന്തരപ്രമേയങ്ങള്‍ സബ്മിഷനാക്കുന്നത് പുതിയ സംഭവമല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

വായ് മൂടിക്കെട്ടിയാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. അിയന്തര പ്രമേയത്തിന് അനുമതി നല്‍കാമെന്ന് പറഞ്ഞ സ്പീക്കര്‍ കാലുമാറിയെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്പീക്കര്‍ ചെയറിലുള്ള എന്‍.ശക്തന് ധിക്കാരമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. സ്പീക്കറുടെ നടപടി ഏകാധിപത്യപരമെന്നും പ്രതിപക്ഷം ആരോപിച്ചു.

മാണി രാജിവയ്ക്കുക, ബാര്‍ കോഴയില്‍ എക്‌സൈസ് മന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും പങ്ക് അന്വേഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ ബാനറുകളും പ്‌ളക്കാര്‍ഡുകളും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടി. ബാര്‍ കോഴ വിഷയം ചോദ്യോത്തരവേള നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് വാ മൂടിക്കെട്ടി പ്രതിപക്ഷം സഭയിലെത്തിയത്. ം

Top