അഹമ്മദാബാദ് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

അഹമ്മദാബാദ്: അഹമ്മദാബാദ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 60 കിലോ സ്വര്‍ണം കസ്റ്റംസ് അധികൃതര്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റിലായി.

ദുബായിയില്‍ നിന്ന് എമിറേറ്റ് വിമാനത്തിലെത്തിയ മൂന്നു പേരാണു സ്വര്‍ണം കൊണ്ടുവന്നത്. മറ്റു മൂന്നു പേര്‍ ഇവരില്‍ നിന്നു സ്വര്‍ണം വാങ്ങാന്‍ പുറത്തു കാത്തുനില്‍ക്കുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്നു പുറത്തെത്തിച്ച സ്വര്‍ണം കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണു പിടികൂടുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പോലീസ് പരിശോധന നടത്തിയത്.

പിടിച്ചെടുത്ത സ്വര്‍ണത്തിന് 16 കോടി രൂപ വിലമതിക്കും.

Top