അസ്യൂസ് സെന്‍ഫോണ്‍ 2 ഇന്ത്യന്‍ വിപണിയിലേക്ക്‌ എത്തുന്നു

ആപ്പിളിനും, സാംസങിനും കടുത്ത വെല്ലുവിളി ഉയര്‍ത്തി അസ്യൂസ് സെന്‍ഫോണ്‍ 2 എത്തുന്നു. നാലു ജി.ബി റാമാണ് ഫോണിന്റെ പ്രധാന പ്രത്യേകത. 5.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, റിയല്‍ ടോണ്‍ ഫ്‌ളാഷോട് കൂടിയ 13 എം.പി പിന്‍ ക്യാമറ അഞ്ച് എം.പി മുന്‍ ക്യാമറ എന്നിവ ഫോണിന്റെ പ്രത്യേകതയാണ്.
2.3 ജിഗാഹെഡ്‌സ് 64 ബിറ്റ് ഇന്റല്‍ ആറ്റം പ്രോസസറിലാണ് അസ്യൂസ് സീഫോണ്‍ 2 പ്രവര്‍ത്തിക്കുക.

39 സെക്കന്റ് കൊണ്ട് 60 ശതമാനം ചാര്‍ജാകുന്ന 3000 എം.എ.എച്ച് ബാറ്ററിയും ഫോണിനെ ആകര്‍ഷകമാക്കുന്നു. സെന്‍ മോഷന്‍, സ്‌നാപ് വ്യൂ, ട്രെന്‍ഡ് മൈക്രോ എന്നീ സംവിധാനങ്ങളും ഫോണിലുണ്ട്.

16, 32, 64 മെമ്മറി ശ്രേണികളില്‍ ഫോണ്‍ ലഭ്യമാകുമെന്നാണ് സൂചന. ഓണ്‍ലൈന്‍ വഴി മാത്രം വില്‍പ്പനയുള്ള ഫോണിന്റെ വില പുറത്തുവിട്ടിട്ടില്ല.

Top