അസൂയ തലയ്ക്ക് പിടിച്ച് കമല്‍; പ്രേമം സിനിമ തെറ്റായ സന്ദേശം നല്‍കുമെന്ന് ആരോപണം

കൊച്ചി:പ്രേമം സിനിമ തെറ്റായ സന്ദേശമാണെന്ന് ചൂണ്ടിക്കാട്ടി പ്രശസ്ത സിനിമാ സംവിധായകന്‍ കമല്‍ രംഗത്ത്.

സിനിമയില്‍ പുകവലിച്ചും അധ്യാപികയെ വിദ്യാര്‍ത്ഥി പ്രണയിക്കുന്നതും ചിത്രീകരിച്ചത് തെറ്റായ സന്ദേശം നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയ കമല്‍, പ്രേമം ‘ചോര്‍ന്ന’ സംഭവത്തെയും നിസാരവല്‍ക്കരിച്ചു.

നേരത്തെയും പല സിനിമകളും ഇത്തരത്തില്‍ റിലീസിന് ശേഷം ചോരുകയും വ്യാജ സിഡികള്‍ വരെ ഇറങ്ങുന്ന സാഹചര്യങ്ങള്‍ ഉണ്ടായതായും കമല്‍ ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ ഉണ്ടാകുന്ന വിവാദത്തില്‍ തനിക്കുള്ള അസുന്തിഷ്ടിയിലൂടെ സിനിമാ മേഖല പൂര്‍ണ്ണമായും പ്രേമം സിനിമാ നിര്‍മ്മാതാവ് അന്‍വര്‍ റഷീദിനൊപ്പമല്ലെന്ന സന്ദേശമാണ് കമല്‍ നല്‍കിയത്. സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഭാരവാഹികൂടിയാണ് കമല്‍.

മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ച് 30 കോടിയോളം രൂപ കളക്ഷന്‍ ഇനത്തില്‍ മാത്രം നേടിയ പ്രേമം സാറ്റ്‌ലൈറ്റ്, ഓവര്‍സീസ് റൈറ്റുകള്‍ കൂടി വില്‍ക്കുന്നതോടെ 50 കോടിയുടെ അടുത്ത് കളക്ഷന്‍ നേടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രേക്ഷകരെ മാത്രമല്ല സിനിമാ ലോകത്തെ തന്നെ ഈ വിജയം ഞെട്ടിച്ചിരിക്കുകയാണ്.

ദീര്‍ഘകാലമായി സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമലിന് ഇന്നുവരെ ഇത്ര വലിയ വിജയം നേടാന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ ആരോപണത്തിന് പിന്നിലെന്ന വിമര്‍ശനവും ഇപ്പോള്‍ സിനിമാ രംഗത്ത് നിന്ന് തന്നെ ഉയര്‍ന്നിട്ടുണ്ട്.

Top