അസമില്‍ മൂന്നു സ്ത്രീകളെ പട്ടാളക്കാര്‍ ബലാത്സംഗം ചെയ്തു; പ്രതിഷേധം ഇരമ്പുന്നു

അസമില്‍ മൂന്ന് സ്ത്രീകളെ പട്ടാളക്കാര്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമായി. കാര്‍ബി ആങ്ങ്‌ലോങ് പ്രദേശത്ത് പട്ടാളക്കാര്‍ക്കെതിരെ നടന്ന പ്രതിഷേധപ്രകടനം അക്രമാസക്തമായി. ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥരടക്കം പതിനൊന്ന് പേര്‍ക്ക് പരുക്കേറ്റു. പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.

ആരോപണവിധേയരായ സൈനികരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ പ്രകടനം. മൂവായിരത്തോളം പേരാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതെന്ന് കാര്‍ബിആങ്ങ് ലോങ് പൊലീസ് സൂപ്രണ്ട് എം.ജെ മഹാന്ത പറഞ്ഞു. കേസന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ആരോപണ വിധേയരെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും മഹാന്ത അറിയിച്ചു.

ഇതുസംബന്ധിച്ച് മഹിളാ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന് നിവേദനം നല്‍കിയിട്ടുണ്ട് . ഏപ്രില്‍ ആറിന് പര്‍കോപഹറില്‍ വെച്ചാണ് മൂന്ന് സ്ത്രീകളെ സൈനികര്‍ ബലാത്സംഗം ചെയ്തത്.

Top