അവിഹിത ബന്ധ ആരോപണം: വനിതാ കമ്മീഷന് മുന്‍പില്‍ ഹാജരാകില്ലെന്ന് കുമാര്‍ ബിശ്വാസ്

ന്യൂഡല്‍ഹി: ഡല്‍ഹി വനിതാ കമ്മീഷനു മുന്‍പാകെ ചൊവ്വാഴ്ച ഹാജരാകില്ലെന്ന് എഎപി നേതാവ് കുമാര്‍ ബിശ്വാസ്. ഡല്‍ഹി വനിതാ കമ്മീഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള കത്ത് തന്റെ ഓഫീസ് കൈപ്പറ്റിയിട്ടില്ലെന്ന് കുമാര്‍ ബിശ്വാസ് വ്യക്തമാക്കി.

പാര്‍ട്ടി പ്രവര്‍ത്തക നല്‍കിയ അപകീര്‍ത്തിക്കേസിലായിരുന്നു കുമാര്‍ ബിശ്വസിനോടു ഹാജരാകാനാവശ്യപ്പെട്ടു വനിതാ കമ്മീഷന്‍ നോട്ടീസയച്ചത്. കുമാര്‍ ബിശ്വാസുമായി വഴിവിട്ട ബന്ധമുണ്ടെന്ന അപവാദ പ്രചാരണം പാര്‍ട്ടിയണികള്‍ക്കിടയിലും സോഷ്യല്‍ മീഡിയകളിലും പരന്നതോടെ തന്റെ ജീവിതം തകര്‍ന്നുവെന്നാണ് യുവതിയുടെ പരാതി.

താന്‍ ബിജെപിയുടെയോ കോണ്‍ഗ്രസിന്റെയോ ഏജന്റല്ല. തനിക്കും ബിശ്വാസിനുമിടയില്‍ അരുതാത്തതൊന്നുമില്ലെന്ന് അദ്ദേഹംതന്നെ പരസ്യമായി വെളിപ്പെടുത്തിയാല്‍ മാത്രം മതിയെന്നാണു യുവതി ആവശ്യപ്പെടുന്നത്.

വിഷയത്തില്‍ എഎപിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപിയടക്കമുള്ള പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു.

Top