അവിഹിത ബന്ധ ആരോപണം: എഎപി നേതാവ് കുമാര്‍ വിശ്വാസിന് വനിതാ കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: എഎപി നേതാവ് കുമാര്‍ ബിശ്വാസിന് വനിതാ കമ്മീഷന്റെ നോട്ടീസ്. അവിഹിത ബന്ധമാരോപിച്ച് യുവതി നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ കുമാര്‍ ബിശ്വാസിനു നോട്ടീസയച്ചത്. കമ്മീഷനു മുന്നില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.

ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയിലാണ് നാളെ ഹാജരാകാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബിഎസ് ബസ്സിക്കും ഈ യുവതി പരാതി നല്‍കിയിട്ടുണ്ടെന്ന് ഡല്‍ഹി വനിത കമ്മീഷന്‍ അദ്ധ്യക്ഷ ബര്‍ഖ സിംഗ് പറഞ്ഞു.

എന്നാല്‍ തനിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും ബിശ്വാസ് പറഞ്ഞു.

Top