അഴിമതിക്കേസില്‍ വി.എസിന് ഇരട്ടത്താപ്പെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: അഴിമതിക്കേസുകളില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഇരട്ടത്താപ്പെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ബാര്‍ കോഴയില്‍ ആഞ്ഞടിക്കുന്ന വിഎസ് മലബാര്‍സിമന്റ്‌സ് അഴിമതിയില്‍ മിണ്ടുന്നില്ല. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണപിള്ളയെ ഇരുകയ്യും നീട്ടി വിഎസ് സ്വീകരിക്കുന്നെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

കശാപ്പിനായി ആടിനെ വളര്‍ത്തുന്നത് പോലെയാണ് സിപിഎം വി.എസിനെ കൊണ്ട് നടക്കുന്നതെന്നും സുധീരന്‍ പരിഹസിച്ചു.

Top