അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തൂക്കിലേറ്റണം: മദ്രാസ് ഹൈ കോടതി

ചെന്നൈ ; അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥരെ തൂക്കിലേറ്റണമെന്ന് മദ്രാസ് ഹൈ കോടതി.
കുറ്റക്കാരായ ഉദ്യോഗസ്ഥരെ തൂക്കിക്കൊന്നാൽ മാത്രമേ അഴിമതി അവസാനിപ്പിക്കാൻ കഴിയൂ എന്ന് ജസ്റ്റിസ് എൻ. കൃപാകരൻ, ജസ്റ്റിസ് ബി. പുകഴേന്തി എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതിയെ കുറിച്ച് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ ഈ മറുപടി.

Top