അറബിക് സര്‍വ്വകലാശാല: ചീഫ് സെക്രട്ടറിക്കെതിരെ യൂത്ത് ലീഗ്

അറബിക് സര്‍വകലാശാലയുടെ ആവശ്യമില്ലെന്ന് പറഞ്ഞ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി. സര്‍ക്കാര്‍ നയങ്ങളില്‍ അഭിപ്രായം പറയേണ്ടത് ഉദ്യോഗസ്ഥന്മാരല്ലെന്നും ചീഫ് സെക്രട്ടറി അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് ഒഴിവാക്കണമെന്നും സാദിഖലി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അറബിക് സര്‍വകലാശാലയുടെ ആവശ്യമില്ലെന്നും വിദേശ ഭാഷകള്‍ എല്ലാം പഠിപ്പിക്കാന്‍ ഒരു സര്‍വകലാശാലയുടെ ആവശ്യമെയുള്ളുവെന്നും ജിജി തോംസണ്‍ പറഞ്ഞത്.

അറബിക് കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും മുസ്ലീംലീഗ്, യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളും കാലങ്ങളായി അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വരികയാണ്. അത്തരമൊരു ആവശ്യത്തിനെതിരെ ജിജി തോംസണ്‍ സംസാരിച്ചതാണ് ഇപ്പോള്‍ സാദിഖലിയെ ചൊടിപ്പിച്ചിരിക്കുന്നത്

Top