അര്‍ജന്റീന ഫുട്‌ബോള്‍ താരം ഡിഗോ ബരിസോണി കാറപകടത്തില്‍ കൊല്ലപ്പെട്ടു

ലാനസ്: അര്‍ജന്റീന ഫുട്‌ബോള്‍ താരം ഡിഗോ ബരിസോണി കാറപകടത്തില്‍ കൊല്ലപ്പെട്ടു. ഡിഗോ ബരിസോണിയുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിച്ചാണ് അപകടമുണ്ടായത്.

ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബായ ലാനസ്സിന്റെ കളിക്കാരനായ ഇദ്ദേഹം ലാനസില്‍ നിന്ന് പരിശീലനത്തിനായി പോകും വഴിയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഡിഗോ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

Top