അരുവിക്കര സ്ഥാനാര്‍ത്ഥിത്വം: കെഎസ് യുവിന് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്: കെ ബാബു

കൊച്ചി: അരുവിക്കരയിലെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ കെഎസ്‌യുവിന് അവകാശമുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു. അതിനര്‍ഥം സ്ഥാനാര്‍ഥിയെ തീരുമാനിച്ച കാര്യത്തില്‍ തര്‍ക്കമുണ്ടെന്നല്ല. കോണ്‍ഗ്രസ് അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണെന്നും കെ.ബാബു പറഞ്ഞു.

അരുവിക്കരയില്‍ എം.ടി.സുലേഖ സ്ഥാനാര്‍ഥിയാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടിരുന്നു. കെഎസ്‌യുവിന്റെ എതിര്‍പ്പിനെ കെപിസിസി അധ്യക്ഷന്‍ പരസ്യമായി തള്ളുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബാബുവിന്റെ പ്രതികരണം.

Top